എന്നാ മമ്മാ, നവംബർ ആവുന്നത്?...
മിക്കവാറും എല്ലാ ദിവസവും ഒരു വട്ടമെങ്കിലും മമ്മയോടു ഇത് ചോദിക്കലായിരുന്നു എന്റെ പണി.
എന്തിനാരുന്നു ന്നറിയോ...? മമ്മേടെ വയറ്റിലെ ബേബി നവംബർ മാസത്തിൽ ഇറങ്ങി വരുമെന്ന ഡോക്ടർ ആന്റി പറഞ്ഞിരുന്നത്. അതറിഞ്ഞപ്പോ തൊട്ടു ഞാൻ നവംബർ ആവാൻ കാത്തിരിക്കുവാ. മമ്മയുടെ വയറു വലിയ
ഒരു ബോൾ പോലെ ആയിട്ടുണ്ട്. അതിനുള്ളിൽ ബേബി ചുരുണ്ട് കിടന്നുറങ്ങുവാണത്രേ!
അതെങ്ങിനെയായിരിക്കും ..ബേബി ക്ക് എന്നെ കാണുമോ? അല്ലാതെങ്ങിനെയാ ഞാൻ വരുമ്പോ കളി നിർത്തുന്നത്? ആ.. എനിക്കൊന്നും പിടി കിട്ടിയില്ല. പക്ഷെ... ഏതായാലും, ഒരു ദിവസം എനിക്ക് ശെരിക്കും ഒരു ചവിട്ടു കിട്ടി കേട്ടോ... എന്റെ കയ്യിനിട്ട്, എനിക്ക് സമാധാനമായി! :-)
"മോളെ, നാളെ നവംബർ ആവും... " ഒരു ദിവസം എന്റെ ചോദ്യത്തിനു മറുപടിയായി മമ്മ പറഞ്ഞു.
"Really...? അപ്പൊ നാളെ ആണോ ബേബി ഇറങ്ങി വരുന്നത്...?" എനിക്ക് ധൃതിയായി.
മമ്മ എന്തെങ്കിലും പറയുന്നതിന് മുൻപ് പപ്പ പറഞ്ഞു... "നാളെ November 1 അല്ലെ ആയുള്ളൂ... ബേബി വരണെങ്കി 18 ആകണം!".
"ഓ... അപ്പൊ ഇനിയും കാത്തിരിക്കണം? " എനിക്ക് സങ്കടം വന്നു.
"അതിനെന്താ,.. നമ്മൾ ഇത്രേം വെയിറ്റ് ചെയ്തില്ലേ... ഇനി കുറച്ചൂടെയല്ലെയുള്ളൂ ..." പപ്പ.
"ഹും ശെരി! ..., പക്ഷെ... പപ്പാ, ബേബി.. boy ആണോ.. അതോ girl ആണോ...?" എന്റെ സംശയം തീരുന്നില്ല.
"അത് Allah ക്ക് മാത്രേ അറിയൂ... ഇറങ്ങി വരുമ്പോ കാണാല്ലോ!" മമ്മ.
"മോൾക്ക് ഏതാ ഇഷ്ടം? Boy or girl ?" പപ്പ ചോദിച്ചു.
ഞാൻ ഒത്തിരി ആലോചിച്ചു... girl ആണെങ്കി നല്ല രസമായിരിക്കും... മമ്മേം മോളും കളിക്കാം, ചോറും കറിയും വെച്ച് കളിക്കാം, മുടി പിന്നി കൊടുക്കാം, പിന്നെ എന്റെ ഉടുപ്പുകളൊക്കെ അവളെയും ഇടീക്കാം... അങ്ങനെ പലതും! Boy ആണെങ്കി ഇതൊന്നും ശെരിയാവില്ല... മാത്രവുമല്ല അവൻ എന്നെ വികൃതി കാട്ടിയാലോ!! LKG യിലെ വൈഷ്ണവ് നെയോ പ്രോജ്വൽ നെയോ ഒക്കെ പോലെ, അപ്പൊ പിന്നെ girl മതി..
"എനിക്കിഷ്ടം girl ആണ് പപ്പാ.. !"
"ആണോ.. അതെന്താ.. ?" എന്ന് മമ്മ ചോദിച്ചപ്പോ ഞാൻ എന്റെ കാരണങ്ങൾ പറഞ്ഞു കൊടുത്തു! രണ്ടു പേരും ചിരിയോടു ചിരി..:-) എന്തിനാ ചിരിച്ചതെന്ന് മനസ്സിലായില്ലെങ്കിലും ഞാനും ചിരിച്ചു കൊടുത്തു!
"നീ അല്ലാഹുവിനോട് ചോദിച്ചു നോക്ക്, നീ എന്നും നല്ല കുട്ടിയായിരിക്കുവാണെങ്കി ചിലപ്പോ നീ ചോദിക്കുന്നത് അല്ലാഹു തന്നാലോ!", മമ്മ പറഞ്ഞു!
"ചോദിച്ചാലോ!!! ?" ഞാൻ ആലോചിക്കാൻ തുടങ്ങി!
"Boy ആയാലും Girl ആയാലും നല്ല കുട്ടിയായാൽ പോരെ...? Girl ആണെങ്കിലും നിന്നെ വികൃതി കാട്ടുന്ന കുട്ടിയായാൽ നിനക്ക് ഇഷ്ടപ്പെടുമോ??? അപ്പൊ... വികൃതിയൊന്നും കാട്ടാത്ത,... ഒരു നല്ല കുട്ടി... മമ്മെടെ വയറ്റീന്നു ബുദ്ധി മുട്ടൊന്നും കൂടാതെ... സുഖമായി ഇറങ്ങി വരണേ.. എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്ക്! എന്താ ശെരിയല്ലേ... ?"
പപ്പ ആ പറഞ്ഞത് ശെരിയാണല്ലോ! അത് ഞാൻ അപ്പോഴാണ് ഓർത്തത്! Girl ആണെങ്കിലും അത് വികൃതിക്കുട്ടിയായാൽ? ഹും... എനിക്കൊന്നും വേണ്ട... !!!
ഏതായാലും ഇനിയും ദിവസങ്ങള് കാത്തിരിക്കണം... :(
എന്തായാലും വെയിറ്റ് ചെയ്യാം... ഇത്രേം വെയിറ്റ് ചെയ്തില്ലേ.. ശെരി. നവംബർ 18 ആവട്ടെ! എന്നിട്ട് വരാം. റ്റാ റ്റാ... :)
----------------------------------------------------------------------------------------------------------
പപ്പയുടെ തിരക്ക് കാരണം ഇത് പോസ്റ്റ് ചെയ്യാൻ ഇത്തിരി വൈകി! എന്നാലും ടൈപ്പ് ചെയ്തു വെച്ചതായത് കൊണ്ട് ചുമ്മാ കളയണ്ട എന്ന് കരുതി പൊസ്റ്റിയതാ!!! :-)
