Pages

Wednesday, October 2, 2013

വെള്ളരിപ്രാവിന്‍റെ പാട്ട്....

പതിനേഴിന്‍റെ പൂങ്കരളില്‍ .... ആ പാട്ട് കൊള്ളാമോ? എല്ലാര്‍ക്കും ഇഷ്ടമല്ലേ...? എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ പാട്ട്.

എനിക്ക് പപ്പാ ഒരു കുഞ്ഞു കീ ബോര്‍ഡ്‌ വാങ്ങി തന്നിട്ടുള്ള കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ... ഇപ്പൊ എനിക്ക് അതില്‍ കുറെ പാട്ടുകളും വായിക്കാനറിയാം. പക്ഷെ ഒരു പാട്ടും മുഴുവനായി അറിയില്ലാ ന്നെയുള്ളൂ ;-) പക്ഷെ ഈ പാട്ട് ഞാന്‍ കേട്ടപ്പോ, എനിക്ക് വലിയ ഇഷ്ടമായപ്പോ, എനിക്കത് കീ ബോര്‍ഡില്‍ വായിച്ചാലോ എന്നായി...., നോക്കിക്കളയാം!

പക്ഷെ ട്വിങ്ക്ല്‍ ട്വിങ്ക്ല്‍ പോലെയോ... കാക്കേ കാക്കേ പോലെയോ... ഏക്‌ ദോ തീന്‍ പോലെയോ... ഇതങ്ങ് വഴങ്ങുന്നില്ലല്ലോ. ങ്ങ് ഹീ .... ഞാന്‍ കരച്ചില്‍ തുടങ്ങി,... അത് കേട്ട് മമ്മക്ക് ദേഷ്യവും! "ഡീ.... ചുമ്മാ കെടന്നു മോങ്ങാന്‍ തൊടങ്ങിയാ ഞാന്‍ ഒരൊറ്റ കീച്ച് വെച്ച് തരും കേട്ടോ.... " കണ്ണുരുട്ടി ക്കൊണ്ട് മമ്മ. മമ്മ എന്നോട് ഒച്ച വെക്കുന്നത് കേട്ടാല്‍ പിന്നെ പപ്പേടെ കാര്യം പറയണ്ട!.. കയ്യില്‍ കിട്ടുന്ന വടി എടുതോണ്ടിങ്ങു പോരും... പെട്ടെന്ന് അടിക്കൊന്നുമില്ല... പക്ഷെ അത് കണ്ടു  കൊണ്ട് പിന്നീം ഞാന്‍ കരചില്‍ തുടര്‍ന്നാല്‍ പിന്നെ എനിക്ക് അടി എണ്ണാന്‍ പോലും സമയം കിട്ടില്ല  :).

പക്ഷെ ഇത്തവണ മമ്മേടെ ഒച്ച കേട്ടിട്ടും പപ്പാ അടിക്കാന്‍ വന്നില്ല... പകരം, എന്റടുത്തു വന്നിട്ട് കീ ബോര്‍ഡ്‌ എടുത്തു,... എന്നിട്ട് കുറച്ചു നേരത്തിനകം എന്റെ പ്രിയപ്പെട്ട ആ  പുതിയ പാട്ട് മുഴുവനായും വായിക്കാന്‍ തുടങ്ങി! ഞാന്‍ മെല്ലെ അടുത്ത് കൂടി... അപ്പൊ പപ്പ എനിക്ക് അത് എങ്ങിനെയെന്ന് കാണിച്ചു തന്നു... എവിടെ തുടങ്ങണം... ഏതു കീയില്‍ തൊടരുത് എന്നെല്ലാം... :). അന്ന് മുതല്‍ ഞാന്‍ ആ പാട്ടിന്റെ പിന്നാലെ യുണ്ട് !  പിന്നെ കീ ബോര്‍ഡ്‌ എടുക്കുമ്പോ എല്ലാം പതിനേഴു തന്നെ!!! വന്നു വന്നു ഇപ്പൊ അത് കേള്‍ക്കുമ്പോഴേ പപ്പ അപ്പുറത്ത്‌ നിന്ന് ഉറക്കെ പറയും: "ഇസ്സാ... (പപ്പ എന്നെ അങ്ങനെയാ വിളിക്കാറ്),..  മതി... ഇനി വേറെ വല്ല പാട്ടും വായിച്ചേ... കേട്ട് മടുത്തു!"

ഒരു ദിവസം, പപ്പേം ഞാനും കൂടി ചുമ്മാ കളിക്കുന്നതിനിടയില്‍ പപ്പാ പറഞ്ഞു... "പതിനേഴിന്റെ പാട്ട് കീ ബോര്‍ഡില്‍ വായിച്ചു പഠിച്ചില്ലേ... ഇനി അത് ഒന്ന് പാടിക്കെ ... നമുക്ക് മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്യാം... ". ആ പാട്ട് മമ്മേടെ മൊബൈലില്‍ വീഡിയോ കണ്ടു കണ്ടു എനിക്ക് ഏകദേശം കാണാപാഠം ആയിതുടങ്ങിയിരുന്നു! ചുമ്മാ പാടി... പപ്പയുടെ മുഖത്ത് ഭയങ്കര സന്തോഷം :)

"എന്നാ നമുക്കൊരു കാര്യം ചെയ്യാം.... പപ്പ ഇതിന്റെ മ്യൂസിക്‌ ഇട്ടു തരാം അതിന്റെ കൂടെ  നമുക്ക് രണ്ടു പേര്‍ക്കും കൂടി പാടാം... എന്താ!? ": പപ്പ .

"ശെരി,... " ഞാന്‍ സമ്മതിച്ചു. പപ്പക്ക് പാട്ടിന്റെ വരികളും പപ്പ എവിടൊക്കെ പാടണമെന്നും ഞാനാ പറഞ്ഞു കൊടുത്തത്! :-)

അങ്ങനെ ഒരു വിധത്തില്‍ പാടി തീര്‍ത്തു... ഇടക്ക് ഒരിത്തിരി തെറ്റി... അത് കുഴപ്പമില്ല, അത് മതി എന്ന് മമ്മ പറഞ്ഞപ്പോ അതും ഒകെ. ഇനി ഒന്ന് കൂടി പാടാന്‍ പറഞ്ഞാലും എന്നെ കൊണ്ട് വയ്യേ...! മാത്രവുമല്ല,... പാടി കഴിഞ്ഞാല്‍ എനിക്ക് തരാമെന്നേറ്റ മിട്ടായി മേശപ്പുരതിരുന്നു എന്നെ നോക്കി ചിരിക്കുന്നുണ്ടാരുന്നു ട്ടോ....:) ഏതായാലും നിങ്ങള്‍ എല്ലാരും ഇതൊന്നു കേട്ട് നോക്കീട്ടു അഭിപ്രായം പറയു... :-) എല്ലാര്‍ക്കും ഇഷ്ടായെങ്കി ഞാന്‍ ഇനിയും പാടി തരാം...  ഓകെ... ?  ;-)



6 comments:

bony pinto said...

adipoli.

sreeja said...

Alayna..it was so sweet..your words are legible..you can go ahead..waiting for your new ventures!!!

Unknown said...

alaynakutti superb....
upload more songs...
best wishes dear.

sathu............narikkuni said...

Keep it up. Best wishes.

sathu............narikkuni said...

Keep it up. Best wishes.

sathu............narikkuni said...

Keep it up. Best wishes.